കർണാടക വിജയത്തിന് പിന്നാലെ രാഹുലിന്റെ വമ്പൻ പ്രഖ്യാപനം, അഞ്ച് വാഗ്ദാനങ്ങൾ നിറവേറ്റും

കർണ്ണാടകയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം വന്നു. ഇത് ഏവരുടെയും വിജയമാണ്. തിരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഈ വാഗ്ദാനങ്ങൾ ആദ്യ ദിവസം തന്നെ, ആദ്യ മന്ത്രിസഭയിൽ നിറവേറ്റുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹത്തിന്റെ വിജയവും വെറുപ്പിന്റെ തോൽവിയുമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും കർണ്ണാടകയിലെ വിജയത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ഈ രാജ്യം സ്നേഹം ഇഷ്ടപ്പെടുന്നുണ്ടെന്ന് കർണാടകയിലെ ജനങ്ങൾ നമുക്ക് കാണിച്ചുതന്നു. കർണാടകയിൽ വെറുപ്പിന്റെ വിപണി അടഞ്ഞു. സ്‌നേഹക്കടകൾ തുറന്നിരിക്കുന്നു- രാഹുൽ പറഞ്ഞു.

63 അതിർത്തി താലൂക്കുകളിൽ കന്നഡ ഭാഷയും സംസ്‌കാരവും വികസിപ്പിക്കുമെന്നും സംവരണത്തിന്റെ പരമാവധി പരിധി 50% ൽ നിന്ന് 75% ആയി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എല്ലാ വനിതകൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും പ്രകടനപത്രികയിലെ വാഗ്‌ദാനത്തിൽ ഉണ്ട്. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കി സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും വാഗ്ദാനത്തിൽ പറഞ്ഞിരുന്നു.

രാത്രി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും 5000 രൂപ പ്രത്യേക അലവൻസ് നൽകുമെന്നും പ്രഖ്യാപിച്ചു. കർണാടകയിലെ ജനങ്ങൾക്ക് ഗൃഹജ്യോതി യോജനയിലൂടെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. കുടുംബത്തിലെ ഓരോ സ്ത്രീകൾക്കും ഓരോ മാസവും 2000 രൂപ വീതം അലവൻസ് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപയും രണ്ടുവർഷത്തേക്ക് നൽകും. അന്നഭാഗ്യ യോജന പ്രകാരം 10 കിലോ അരി നൽകും. അടുത്ത 5 വർഷത്തിനുള്ളിൽ കർഷക ക്ഷേമത്തിന് 1.5 ലക്ഷം രൂപയും വിളനഷ്ട നഷ്ടപരിഹാരത്തിന് 5000 കോടി രൂപയും നാളികേര കർഷകർക്കും മറ്റും എംഎസ്പി ഉറപ്പാക്കും. അതേസമയം, അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം ബി.ജെ.പി പാസാക്കിയ ജനവിരുദ്ധ നിയമവും അന്യായമായ എല്ലാ നിയമങ്ങളും നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചു.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...