കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും, 17 ഹെലികോപ്റ്ററുകളിലായി എംഎൽഎമാരെ ബെംഗളൂരുവിലെത്തിക്കും

സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസ് തർക്കമില്ലാത്ത നേതാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ്. കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു.

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണിൽ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകർന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ‍് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല. നാൽപതു ശതമാനം കമ്മീഷൻ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തിൽ നേടിയത്. സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്.

ബിജെപിയെ നിലപരശാക്കി നേടിയ വൻ വിജയത്തിന് പിന്നാലെ എംഎൽഎമാരെ ‘സംരക്ഷിക്കാൻ’ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ കൂറുമാറ്റം തടയാനായി എല്ലാ എംഎൽഎമാരെയും ബംഗ്ലൂരുവിലേക്ക് എത്തിക്കാനാണ് തീരുമാനം. ഇതനുസരിച്ച് 17 ഹെലികോപ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്. മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് വിശ്വസ്തരായവർക്ക് മാത്രമാണ് നേരത്തെ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നത്.

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: റോഡുകൾ അടച്ചു, ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്, താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. വിമാന, റെയിൽവേ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തു. ശ്രീനഗർ നഗരത്തിലും താഴ്‌വരയിലെ മറ്റ് സമതല പ്രദേശങ്ങളിലും സീസണിലെ...

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ്...

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ വിധി ജനുവരി മൂന്നിന്

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ...

മൻമോഹൻ സിംഗിനായി സ്മാരകം ഉയരും, കുടുംബത്തെ അറിയിച്ച് കേന്ദ്ര സർക്കാർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ...

മൻമോഹൻ സിംഗിന് വിട നൽകി രാജ്യം, അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം വിട ചൊല്ലി. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനത്തിൽ നേതാക്കള്‍ മൻമോഹൻ സിങിന് ആദരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

​ബിഹാർ ​ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ ജീവനക്കാർ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക...

ശബരിമല മണ്ഡലകാലം: ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ്. വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടമാണ്...

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം...