ദുബായ്: മഹ്സൂസിന്‍റെ 126-ാമത് നറുക്കെടുപ്പിലും 127-ാമത് നറുക്കെടുപ്പിലും ഗ്യാരണ്ടീഡ് മില്യണയര്‍ വിജയികൾ ഇന്ത്യൻ പ്രവാസികൾ. ഖത്തറിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ മെക്കാനിക്കൽ എൻജിനീയര്‍ ഷഹബാസ് ആണ് 127-ാമത് നറുക്കെടുപ്പിൽ വിജയിച്ചത്. 126-ാമത് നറുക്കെടുപ്പിൽ വിജയിച്ചത് മറ്റൊരു ഇന്ത്യന്‍ പൗരനായ സുമെയ്ര്‍ ആണ്. ഇരുവരും ഖത്തറിൽ ആണ് ജോലിചെയ്യന്നത്.
1,000,00 ദിർഹം സ്വന്തമാക്കിയ സുമെയ്ര്‍ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. 2021 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കാറുണ്ടെന്ന് സുമെയ്ര്‍ പറഞ്ഞു. മലയാളിയായ തന്റെ സുഹൃത്തുവഴിയാണ് മഹ്‌സൂസിനെ കുറിച്ച് അറിഞ്ഞതെന്നും പിന്നീട് മുടങ്ങാതെ നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച കാര്യം ഭാര്യയെ അറിയിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. മഹ്സൂസ് അക്കൗണ്ടിന്‍റെ ബാലൻസ് സ്ക്രീൻഷോട്ട് അയച്ചപ്പോള്‍ ഭാര്യ അമ്പരന്നുപോയെന്നും സുമെയ്ര്‍ പ്രതികരിച്ചു. തനിക്ക് ലഭിച്ച ഒരു മില്യൺ ഉപയോഗിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്നും ലഭിച്ച തുകയിൽ പകുതി തന്റെ കുടുംബത്തിനായി നിക്ഷേപമായി നീക്കിവച്ച് ബാക്കി പണം ഉപയോഗിച്ച് വാഹനവും മറ്റ് ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെന്നും സുമെയ്ര്‍ പറഞ്ഞു. ഒരു ജീവിതമേ ഉള്ളു അതിനാൽ സന്തോഷത്തോടെ ജീവിക്കാനും കുടുംബത്തിന്‍റെ ഭാവി ഭദ്രമാക്കാനും സഹായിച്ച മഹ്സൂസിന് നന്ദി അറിയിക്കുന്നതായും സുമെയ്ര്‍ പറഞ്ഞു.
മഹ്സൂസിന്‍റെ 127-ാമത് നറുക്കെടുപ്പിൽ വിജയിച്ച മലയാളിയായ ഷഹബാസ് രണ്ടുവർഷമായി മഹ്സൂസ് കളിക്കുന്നുണ്ട്. വൻ തുക ലഭിച്ചതിന്റെ ഞെട്ടലിൽ ആണ് താൻ ഇപ്പോഴെന്നും അതിനാൽ ഭാവി പരിപാടികൾ ഒന്നും ആസൂത്രണം ചെയ്തിട്ടില്ലെന്നും ഷഹബാസ് പറഞ്ഞു. മലയാളികളായ 5 സുഹൃത്തുക്കൾ ചേർന്നാണ് മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ളതെന്നും ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നറുക്കെടുപ്പ് ഞാൻ ലൈവ് ആയി കണ്ടിരുന്നു. എന്‍റെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും ഷഹബാസ് പറയുന്നു. ലഭിച്ച തുകകൊണ്ട് നല്ല മേഖല തിരഞ്ഞെടുത്ത് നിക്ഷേപം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും എന്നാൽ എന്തുചെയ്യണമെന്ന് കൃത്യമായി പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദ്ദേഹം പറഞ്ഞു.
ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ് സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.