ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ. കാമില രാജ്ഞിക്കും അഭിനന്ദനങ്ങൾ നേർന്ന ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ചാൾസ് രാജാവിന്റെ ഭരണ നേതൃത്വത്തിന് കീഴിൽ ബ്രിട്ടീഷ് ജനതക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. യു.കെയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിലും ശോഭനമായ ഭാവി രൂപീകരിക്കുന്നതിലും രാജകുടുംബത്തിന്റെ നിർണ്ണായക ഇടപെടൽ ഓർമിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ദീർഘകാലം നിലനിർത്തുന്നതിലും എലിസബത്ത് രാജ്ഞിയുടെ പങ്കും എടുത്തുപറഞ്ഞു.