യുഎഇ മലയാളി ഡോക്ടര്‍മാരുടെ 20–ാം വാർഷികാഘോഷപരിപാടി 14ന്, ശശി തരൂർ എംപി മുഖ്യാതിഥിയാകും

യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഐഷറീൻ മെയ് 14 ന് അജ്മാനില്‍ നടക്കും. അജ്മാനിലെ കെമ്പിന്‍സ്‌കി ഹോട്ടലിലാണ് ആഘോഷ പരിപാടി നടക്കുക. ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. യുഎഇയിലെ ആരോഗ്യ–വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്. ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ ഐഷറീനിലും അതോടനുബന്ധിച്ച് 12 ന് ദുബായ് കോൺറാഡ് ഹോട്ടലിൽ നടക്കുന്ന രാജ്യാന്തര മെഡിക്കൽ സമ്മേളനത്തിലും പങ്കെടുക്കും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എകെഎംജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കുമെന്നും എകെഎംജി എമിറേറ്റ്‌സ് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അണിയിച്ചൊരുക്കി, എകെഎംജി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ഋതു എന്ന നാടകം അരങ്ങേറും. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നീ നാല് കാലങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100 ഓളം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 150 ഓളം പേര്‍ ഭാഗമാകും. കൂടാതെ എകെഎംജി പുരസ്കാരങ്ങളും സമ്മാനിക്കും. അമേരിക്കയിലെ തോമസ് ജെഫോഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കൽ പ്രഫസറായ ഡോ.എം.വി.പിള്ളയ്ക്ക് ലൈഫ് ടൈം അചീവ് മെൻ്റ് അവാർ‍ഡും ജി42 ഹെൽത്ത് കെയർ ചീഫ് എക്സിക്യുട്ടീവ് ഓഫിസറും അബുദാബി ഹെല്‍ത്ത് കെയർ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ ആശിഷ് ഐപ് കോശിക്ക് യൂത്ത് ഐ ക്കൺ പുരസ്കാരവും നൽകും.

സംഘടനയുടെ പത്താമത്തെ പ്രസിഡന്റായി ഡോ.നിർമല രഘുനാഥൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. സെക്രട്ടറി ജനറൽ ഡോ.പി.എ.ആസിഫ്, ട്രഷറർ ഡോ.ജമാലുദ്ദീൻ അബൂബക്കർ എന്നിവരും സെൻട്രൽ എക്സിക്യുട്ടീവും 7 റീജനുകുടെ ചെയർ പേഴ്സൺമാരും നിയുക്ത പ്രസിഡന്റ് ഡോ.സുഗു കോശിയും സ്ഥാനമേറ്റെടുക്കും. അടുത്ത 2 വർഷത്തെ പ്രമേയമായ ‘നമ്മുടെ ഭൂമി, നമ്മുടെ വീട്’ ശശി തരൂർ ഉദ്ഘാടനം ചെയ്യും.

പ്രസി‍ഡന്റ് ഡോ.ജോർജ് ജോസഫ്, മുൻ പ്രസിഡന്റ് ഡോ.ജോർജ് ജേക്കബ്, സെക്രട്ടറി ജനറൽ ഡോ.സഫറുല്ല ഖാൻ, ട്രഷറർ ഡോ.ബിജു ഇട്ടിമാണി, കൺവൻഷൻ കൺവീനർ ഡോ.സുഗു മലയിൽ കോശി, മുൻ പ്രസി‍ഡന്റ് ഡോ.സണ്ണി കുര്യൻ, കൾചറൽ കൺവീനർ ഡോ.ഫിറോസ് ഗഫൂർ, മീ‍ഡിയ കൺവീനർ ഡോ.ജമാലുദ്ദീൻ അബൂബക്കർ, ‍ഡോ.കെ.എം.മാത്യു, ഡോ.ആരിഫ് എന്നിവര്‍ ദുബൈയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....