സ്ത്രീ​ക​ൾ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​തി​ക​ളാകണം, ലിം​ഗ​സ​മ​ത്വ വി​ഷ​യ​ത്തി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ സം​ഭ​വിക്കുന്നു: സു​ധ മൂ​ർ​ത്തി

മ​രു​മ​ക​ൻ ​​റിഷി സുനക് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്​ ത​ന്നെ ബാ​ധി​ക്കി​ല്ല

ലിം​ഗ​സ​മ​ത്വ വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ശു​ഭ​ക​ര​മാ​യ കാഴ്ച്ചയാണെന്നും സ്ത്രീ​ക​ൾ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വ​തി​ക​ളാകണം എന്നും എ​ഴു​ത്തു​കാ​രി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സു​ധ മൂ​ർ​ത്തി പറഞ്ഞു. ഷാ​ർ​ജ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സു​ധ മൂ​ർ​ത്തി ഷാർജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മായി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ ലിം​ഗ​സ​മ​ത്വം സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും അവർ കൂട്ടിച്ചേർത്തു

മ​ക​ളു​ടെ ഭ​ർ​ത്താ​വ്​ ഋ​ഷി സു​ന​ക് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ത​നി​ക്ക് യാതൊരു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​തി​നു മു​മ്പും ശേ​ഷ​വും താ​ൻ ശ​ക്ത​യാ​ണ്. മ​രു​മ​ക​ൻ വ​ലി​യ സ്ഥാ​ന​ത്തെ​ത്തി​യാ​ലൊ​ന്നും മാ​റു​ന്ന വ്യക്തി​ത്വ​മ​ല്ല ത​ന്‍റേ​ത് എന്നും സു​ധ മൂ​ർ​ത്തി പറഞ്ഞു. ഇൻഫോസിസ് മുൻ ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പത്നിയാണ് സുധ മൂര്‍ത്തി. ഇവരുടെ മകളുടെ ഭർത്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പൗരൻ കൂടിയായ റിഷി സുനക്. തന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അല്ല, തന്റെ മരുമകൻ റിഷി സുനക് ആണെന്നും സുധ മൂര്‍ത്തി പറഞ്ഞു.

കു​ട്ടി​ക​ളു​ടെ പു​സ്ത​കം എ​ഴു​തു​ക അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും ഡി​ജി​റ്റൽ കാലത്ത് ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ വാ​യ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാധിച്ചിട്ടില്ലെന്നും സു​ധ മൂ​ർ​ത്തി പ​റ​ഞ്ഞു. കുട്ടികൾക്ക് വേണ്ടി നൂറിലേറെ പുസ്തകങ്ങൾ സു​ധ മൂ​ർ​ത്തി എഴുതിയിട്ടുണ്ട്.

സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകേണ്ടതുണ്ട്. സമത്വ വിഷയങ്ങളിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ചയാണ്. പണ്ട് എൻജിനീയറിങ്ങിന് പഠിച്ചിരുന്നപ്പോൾ ഞാൻ ക്ലാസിലെ ഏക വിദ്യാർഥിനിയായിരുന്നു എന്നും അവർ ഓർത്തെടുത്തു. മലയാളം അറിയില്ലെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഏറെ ഇഷ്ടമാണെന്നും സുധാ മൂർത്തി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയിടാന്‍ വന്ന അനുഭവവും സദസിനു മുന്നില്‍ അവര്‍ പങ്കുവച്ചു. മരുമകൾ പാലക്കാട്ടുകാരിയാണ്. മലയാളിയായ സെക്രട്ടറിക്കും മരുമകൾക്കും ഒപ്പം ആരും അറിയാതെയാണ് പൊങ്കാലയിടാനെത്തിയത്. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ആറ്റുകാല്‍ പൊങ്കാല നല്‍കുന്നത്. അതാണ് പൊങ്കാലയിടാൻ തന്നെ പ്രേരിപ്പിച്ചത്. തൊട്ടടുത്ത് പൊങ്കാലയിട്ടിരുന്ന സ്ത്രീ താന്‍ ആരാണെന്ന് അറിയാതെ തന്നെ പൊങ്കാല ഇടാന്‍ സഹായിച്ചതായും പൊങ്കാല നിവേദ്യം നല്‍കിയതും സുധ മൂർത്തി പറഞ്ഞു.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു. അപകടത്തിൽപ്പെട്ട ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനും മരിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വേണു, വിനീഷ, ഉഷ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ടത് ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍...

ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി, നാളെ സമാധി ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കൾ

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുക. ദുരൂഹതകൾ...

ഹണി റോസിന്റെ കേസിൽ യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി

നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച...

സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞു, നടൻ അപകടനില തരണം ചെയ്തു

വ്യാഴാഴ്ച വീട്ടിൽ വെച്ച് അജ്ഞാതനായ കൊള്ളക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ആണ് നടൻ സെയ്ഫ് അലി ഖാൻ ഉള്ളത്....

ഗോപന്‍സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം, മൃതദേഹത്തില്‍ മുറിവുകളോ പരിക്കോ ഇല്ല

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത...

തിരിച്ചടികളിൽ തളർന്ന് ജസ്റ്റിൻ ട്രൂഡോ, രാഷ്ട്രീയം ഉപേക്ഷിച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ്, ഊർജ്ജസ്വലനായ നേതാവായി ആഘോഷിക്കപ്പെട്ട ട്രൂഡോയുടെ കരിയറിൻ്റെ അന്ത്യമാണിത്. “എൻ്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന...