ഇന്ന് ഉച്ചയോടെയാണ് പഞ്ചാബിൽ അമൃത്സറില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ ദൂരെയാണ് പ്രശസ്തമായ സുവർണക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.