നിരാഹാര സമരത്തെ തുടർന്നുള്ള സംഘർഷത്തിനിടെ ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ മുനമ്പിന്റെ പല ഭാഗങ്ങളിലും ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നതായും ഇസ്രായേൽ സൈന്യം തങ്ങളുടെ ലക്ഷ്യമായ ‘ഹമാസ് പരിശീലന ക്യാമ്പുകൾ’ ആക്രമിച്ചതായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗാസയിൽ നിന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു. ഇസ്രായേൽ കസ്റ്റഡിയിൽ കഴിയവെ ഒരു പലസ്തീൻ തടവുകാരൻ നിരാഹാര സമരത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. ഇസ്ലാമിക് ജിഹാദിലെ മുതിർന്ന നേതാവായ ഖാദർ അദ്‌നാ ആണ് മരിച്ചത്.
ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം
