ഇന്ന് പെന്‍ഗ്വിന്‍ ദിനം, ഇത്തിരികുഞ്ഞന്മാര്‍ വംശനാശഭീഷണിയില്‍ എന്ന് പഠനങ്ങൾ

ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമാണ്. ഏവർക്കും ഇഷ്ടമായ ഈ പക്ഷിവർഗ്ഗത്തെ ഇന്ന് ആശങ്കയോടെയാണ് ലോകം കാണുന്നത്. പെൻഗ്വിൻ അതിവേഗത്തിലുള്ള വംശനാശഭീഷണിയില്‍ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്നതിനാല്‍ അന്റാര്‍ട്ടിക്കയുടെ തനത് വിഭാഗക്കാരായ എംപറര്‍ പെന്‍ഗ്വിനുകളെ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ആക്ടില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

18 തരത്തിലുള്ള പെന്‍ഗ്വിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പെന്‍ഗ്വിനുകളുടെയെല്ലാം പ്രധാന സവിശേഷത കറുപ്പും വെളുപ്പും ചേര്‍ന്ന ശരീരപ്രകൃതി തന്നെയാണ്. 16 മുതല്‍ 45 ഇഞ്ച് വരെ നീളം വെയ്ക്കാറുള്ള ഇവയെ 2 മുതല്‍ 88 പൗണ്ട് ഭാരത്തില്‍ കാണാന്‍ കഴിയും. ഭൂമധ്യരേഖയ്ക്ക് താഴെയാണ് ഒട്ടുമിക്ക പെന്‍ഗ്വിനുകളുടെയും വാസസ്ഥലം. എംപറര്‍ പെന്‍ഗ്വിന്‍, കിങ്, അഡിലി, ചിന്‍സ്ട്രാപ്പ്, ജെന്റൂ, ലിറ്റില്‍ ബ്ലൂ, വൈറ്റ് ഫ്‌ളിപ്പേര്‍ഡ്, മാജിലീനിക്, ഹംബോള്‍ഡ്റ്റ്, ഗാലപ്പഗോസ്, ആഫ്രിക്കന്‍, യെല്ലോ ഐഡ്, ഫിയോര്‍ഡ്‌ലന്‍ഡ്, സ്‌നയേഴ്‌സ്, എറക്റ്റ് ക്രെസ്റ്റ്ഡ്, ഈസ്റ്റേണ്‍ റോക്ക്‌ഹോപ്പര്‍, നോര്‍ത്തേണ്‍ റോക്ക്‌ഹോപ്പര്‍, റോയല്‍, മാക്രോണി എന്നിവയാണ് വിവിധ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍. പെന്‍ഗ്വിനുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പ്രജജനം നടത്തുന്നതെങ്കിലും ആഫ്രിക്കന്‍ പെന്‍ഗ്വിന്‍, ബ്ലൂ പെന്‍ഗ്വിന്‍ എന്നിവ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ പ്രജനനം നടത്തുന്നുണ്ട്.

അതിവേഗം വംശനാശം നേരിടുന്നതിനാൽ പെന്‍ഗ്വിന്‍ വിഭാഗങ്ങളുടെ മൂന്നില്‍ രണ്ടും ഐയുസിഎന്നിന്റെ ചുവപ്പ് പട്ടികയിലാണുള്ളത്. ആവാസവ്യവസ്ഥയുടെ നാശം, രോഗങ്ങള്‍, വിനോദ സഞ്ചാരികളില്‍ നിന്നും പകരുന്ന രോഗങ്ങള്‍ എന്നിവ പെന്‍ഗ്വിനുകള്‍ നേരിടുന്ന പ്രധാന ഭീഷണിയാണ്. ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകുന്നതും പെന്‍ഗ്വിനുകള്‍ നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ്. വന്‍തോതില്‍ മത്സ്യബന്ധനം നടക്കുന്ന പെന്‍ഗ്വിനുകളുടെ ഭക്ഷ്യലഭ്യത കുറച്ചു കഴിഞ്ഞു.

നിറവും നടത്തവും കാരണം ലോകത്തില്‍ പെന്‍ഗ്വിന്‍ ആരാധകര്‍ ഏറെയാണ്‌. തത്തി തത്തിയുള്ള നടപ്പാണ് ഇവയുടെ പ്രത്യേകത. കറുത്ത ശരീരത്തില്‍ വെളുത്ത നിറത്തോട് കൂടിയ വയറാണ് മിക്കവയിലും കാണാന്‍ കഴിയുക. പക്ഷി വിഭാഗത്തില്‍പ്പെടുമെങ്കിലും പറക്കാനുള്ള കഴിവില്ല. പറക്കാനാവാത്ത പക്ഷികളുടെ ഏകദേശം 40 ഇനങ്ങളിൽ ഒന്നാണ് പെൻഗ്വിനുകൾ. പറക്കാന്‍ കഴിയില്ലെങ്കിലും ഇവ നല്ല നീന്തല്‍ക്കാരാണ്. നീന്താന്‍ കഴിയുന്ന ഫ്‌ളിപ്പറുകള്‍ ഇവയുടെ പ്രധാന സവിശേഷതയാണ്. തലയില്‍ മഞ്ഞ തൊപ്പിയുമായി റോന്ത് ചുറ്റുന്നവരാണിവരില്‍ കൂടുതലും. ക്രിൽ, ചെറു മത്സ്യങ്ങൾ, കണവ , കൊഞ്ച്, പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു. പെന്‍ഗ്വിനുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പ്രജജനം നടത്തുന്നതെങ്കിലും ആഫ്രിക്കന്‍ പെന്‍ഗ്വിന്‍, ബ്ലൂ പെന്‍ഗ്വിന്‍ എന്നിവ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ പ്രജനനം നടത്തുന്നുണ്ട്. 15 മുതല്‍ 20 വര്‍ഷം വരെയാണ് പെന്‍ഗ്വനികളുടെ ശരാശരി ആയുസ്സ്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...