കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോ പ്രധാമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ആണ് പ്രധാനമന്ത്രി വാട്ടർമെട്രോ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
10.20 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ വാഹനത്തിന്റെ ഡോറു തുറന്ന് അദ്ദേഹം അഭിവാദ്യം ചെയ്തു.