കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു. തുടർന്ന് വന്ദേഭാരതിന്റെ സി1 കോച്ചില്‍ പ്രധാനമന്ത്രി കയറി പിന്നീട് സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കി.
11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിനാണ് ഇന്ന് പ്രധാനമന്ത്രി പച്ചക്കൊടി വീശിയത്. ഇതിന് പുറമെ വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും അദ്ദേഹം നാടിന് സമർപ്പിച്ചു. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വന്ദേഭാരത് സർവ്വീസ് നടത്തും. ഡിജിറ്റൽ സയൻസ് പാർക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.