തെന്നിന്ത്യയുടെ സ്വന്തംഗായിക എസ്. ജാനകിക്ക് ഇന്ന് എൺപത്തിഅഞ്ചാം പിറന്നാൾ

നിത്യഹരിതഗാനങ്ങളിലൂടെ സ്വരമധുരം വിളമ്പിയ തെന്നിന്ത്യയുടെ പ്രിയഗായികയായി മാറിയ എസ് ജാനകിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ. എസ്.ജാനകിയെന്ന പേരില്ലാതെ ഇന്ത്യന്‍ സിനിമാസംഗീത ചരിത്രം പൂര്‍ണമാകില്ല. 18 ഓളം ഭാഷകളില്‍ പാടിയ ജാനകി തന്റെ സ്വരമധുരം കൊണ്ട് കീഴടക്കിയ വരികൾ ഇന്നും സംഗീതപ്രേമികൾക്ക് അമൃതാണ്. ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവുകൊണ്ടും മനോഹരമായ പാട്ടുകളിലൂടെ വിസ്മയിപ്പിക്കുന്ന ഗായിക.

1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിലൂടെയാണ് എസ്. ജാനകി സംഗീതലോകത്തേക്ക് ചുവടുവച്ചത്. 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ജാനകി, പിന്നീട് സംഗീതപ്രേമികൾക്കായി സംഭാവന ചെയ്തത് തന്റെ സംഗീതജീവിതത്തിന്റെ ആറ് പതിറ്റാണ്ടാണ്.

പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കിയ ഗായിക. തേനും വയമ്പും, മലർകൊടി പോലെ, ആടി വാ കാറ്റേ, നാഥാ നീ വരും, തുമ്പീ വാ, മോഹം കൊണ്ടു ഞാൻ, സന്ധ്യേ, കിളിയേ കിളിയേ, കണ്ണും കണ്ണും, ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ, എന്നിങ്ങനെ ആ വിശ്രുത ഗായികയെ അടയാളപ്പെടുത്തുന്ന പാട്ടുകൾ നിരവധിയാണ്. ഇന്നും എസ് ജാനകി ആലപിച്ച ഗാനം മൂളാതെ ഒരു മലയാളിയുടെയും ഒരു ദിവസം കടന്നുപോവില്ല. അത്രക്ക് മധുരഗീതങ്ങളുടെ തേൻമഴ പൊഴിക്കുകയാണ് ശാബ്ദങ്ങളായി ജാനകിയമ്മ.

‘താനേ തിരിഞ്ഞും മറിഞ്ഞും’ ‘മാവു പൂത്തു മാതളം പൂത്തു’ ‘ഈ നീലിമ തൻ ചാരുതയിൽ’ ‘മിഴിയോരം നനഞ്ഞൊഴുകും’ ‘പൊന്നുരുകും പൂക്കാലം’ ‘സ്വർണ മുകിലേ’… തുടങ്ങിയ ഗാനങ്ങൾ ദശാബ്ദങ്ങൾക്കിപ്പുറവും
മലയാളികളുടെ സംഗീതാസ്വാദനത്തിന് മാധുര്യം കൂട്ടിയിട്ടേയുള്ളൂ.

അഞ്ച് ഭാഷകളിലായി നാൽപ്പത്തിഎണ്ണായിരത്തിലേറെ ഗാനങ്ങൾ, മികച്ച ഗായികക്കുള്ള നിരവധി പുരസ്കാരങ്ങൾ, ഇന്ത്യയിലെ മികച്ച സംഗീതസംവിധായകർ ഈണമിട്ട പാട്ടുകൾ. മലയാളി നെഞ്ചോടുചേർത്തുവച്ച എത്രയോ പാട്ടുകളാണ് ആ മധുരശബ്ദത്തിൽ അനശ്വരമായി മാറിയത്. പാട്ടുനിര്‍ത്താനുളള തീരുമാനം ധൈര്യത്തോടെ പ്രഖ്യാപിച്ചത് 78-ാംം വയസ്സിലാണ്. നാല് ദേശീയ അവാര്‍ഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും നേടിയ ജാനകി, ഏറെ വൈകിയെത്തിയ പദ്മഭൂഷണ്‍ നിരസിച്ചു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...