കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. വിക്ടറിനെ ബിജെപി നേതാക്കൾ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. വിക്ടർ തോമസിനെ ബിജെപിയിലേയ്ക്ക് പ്രകാശ് ജാവദേക്കർ സ്വാഗതം ചെയ്തു. യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടർ ടി തോമസ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ബിജെപിയോട് ചേരണമെന്ന് രാജിക്ക് പിന്നാലെ വിക്ടർ ടി തോമസ് പ്രതികരിച്ചു. ടൂറിസം രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ നരേന്ദ്രമോദിക്ക് കഴിയും എന്ന് ഉള്ളത് കൊണ്ടാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിയിരുന്നു പാര്‍ട്ടി പ്രവേശനം. ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വർധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.