എഡിറ്റ് ചെയ്ത ഭാഗങ്ങൾ ആരെയും കാണിക്കേണ്ടതില്ല, സിനിമയിൽ ഇടപെടുന്ന അഭിനേതാക്കൾ മുൻപും ഉണ്ട്: സംവിധായകൻ ആഷിഖ് അബു

സംവിധായകൻ ആരെയും എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണിക്കേണ്ട ആവശ്യമില്ലെന്നും എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെടുന്നതടക്കം സിനിമയിൽ ഇടപെടുന്ന അഭിനേതാക്കൾ മുൻപുമുണ്ടെന്നും അതിനിയും ഉണ്ടാകുമെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. എഡിറ്റ് കാണിക്കണമെങ്കിൽ നിർമ്മാതാക്കളെ മാത്രമേ കാണിക്കേണ്ടതുള്ളൂ. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ആഷിഖ് അബു പ്രതികരിച്ചു. നീലവെളിച്ചം എന്ന സിനിമയുടെ ജിസിസിയിലെ റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

നാട്ടുകാരെല്ലാവരും കാണുന്ന സിനിമകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, സിനിമയിൽ രാഷ്ട്രീയ നിലപാടുകളുണ്ടോ എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നും ആഷിഖ് അബു പറഞ്ഞു. ഒറിജിനൽ തിരക്കഥയിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എ. വിൻസന്റ് ഭാർഗവീനിലയം ഒരുക്കിയത്. ഒറിജിനലിനെ അടിസ്ഥാനമാക്കിയുണ്ടാക്കിയതാണ് നീലവെളിച്ചം. ഇനിയും ഏറെ സിനിമകൾ ചെയ്യാനുള്ള അക്ഷയപാത്രമാണ് ആ തിരക്കഥയെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.

ഭാർഗവീനിലയം സിനിമ കാണാതെയാണ് നീലവെളിച്ചത്തിൽ അഭിനയിച്ചതെന്നും തങ്ങളുടേതായ ഭാഷയിൽ സങ്കൽപിച്ചതാണ് നീലവെളിച്ചം എന്നും നീലവെളിച്ചത്തിലെ നായകൻ ടൊവിനോ തോമസ് പറഞ്ഞു. താൻ ഒരു ഗ്യാങിന്റെയും ഭാഗമല്ലെന്നും കംഫർട്ട് സോണ്‍ നോക്കി സിനിമകള്‍ തെരഞ്ഞെടുത്താൽ വളർച്ചയുണ്ടാകില്ലെന്നും താരം പറഞ്ഞു. പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ദിവസവും പ്രതികയ്ക്കാൻ തയ്യാറാണെന്നും എല്ലാത്തിനോടും പ്രതികരിക്കാൻ ചലച്ചിത്ര പ്രവർത്തകർ ന്യായാധിപന്മാരല്ലെന്നും കൈയ്യടി നേടാൻ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. പ്രതികരിക്കുന്ന കലാകാരന്മാരെല്ലാം അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ട്. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് തങ്ങൾക്ക് നേരെ വിരൽചൂണ്ടിയിട്ടുണ്ട്. മോശമായുള്ള സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കുക എന്ന കാര്യം മാത്രമേ സിനിമാ കലാകാരൻ ശ്രദ്ധിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

നീലവെളിച്ചത്തിൽ തന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. ജിസിസിയില 80ലേറെ തിയറ്ററുകളിലാണ് നീലവെളിച്ചം പ്രദർശിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ നടൻ ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സാജൻ അലി, അബ്ബാസ് പുതുപ്പറമ്പിൽ, വിതരണക്കാരായ സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഒപിയും ബിഡിഒയുമായ രാജൻ വർക്കല എന്നിവരും സംബന്ധിച്ചു.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...