പ്രശസ്ത കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീയെ ബ്രിട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കഴുത്ത് വേദനഅനുഭവപ്പെട്ടുവെന്നും പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും റൂമിൽ നിന്ന് ഇറങ്ങിയില്ലെന്നും പറയുന്നു. പിന്നീട് ബോധരഹിതയായി കിടക്കുന്നതായി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ബോംബെ ജയശ്രീ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിൽ എത്തിയതായിരുന്നു. കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആണ് റിപോർട്ടുകൾ. ഇന്ന്, ലിവർപൂൾ സർവ്വകലാശാലയിലെ യോക്കോ ഓനോ ലെനൺ സെന്ററിലെ ടംഗ് ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നു.