ഡല്‍ഹി ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞെന്നും ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റ് അവതരണം തടയുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു. ബജറ്റ് അവതരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യവികസനത്തേക്കാള്‍ പരസ്യങ്ങള്‍ക്കുള്ള ചെലവ് എന്തിനാണെന്ന് കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കത്ത്. ഡല്‍ഹി നിവാസികളോട് താങ്കള്‍ക്ക് വെറുപ്പുണ്ടോയെന്നും കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു
ബജറ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങള്‍ തേടിയിരുന്നെന്നും അവ ഇതുവരെ നല്‍കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹി സര്‍ക്കാര്‍ വ്യക്തത നല്‍കുന്നത് വരെ ബജറ്റിനുള്ള അനുമതിയില്‍ തീരുമാനമെടുക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍
നല്‍കുന്ന വിവരം.