സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി. തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെ ഇന്നലെ വില കുറഞ്ഞ് 43,840 രൂപയായിരുന്നു എന്നാൽ ഇന്ന് വീണ്ടും വില വർധിച്ച് 44,000ലെത്തി.
മാർച്ച് 18ന് ഏറ്റവുമുയർന്ന വിലയായ 44,240ലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണവിലയായ 40,720 രൂപ മാർച്ച് ഒമ്പതിനായിരുന്നു . ഇതിന് പിന്നാലെ വൻ വർധനവാണ് വിലയിലുണ്ടായത്.