ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ തീയും പുകയും അടങ്ങിയാതായി ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ 100 ശതമാനവും പുക അണയ്ക്കാനായെന്ന് കലക്ടർ അറിയിച്ചു. പ്രദ്ദേശത്തെ തീ പൂർണമായി കെടുത്തിയെങ്കിലും ഇനിയും തീ പടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്ത സാഹചര്യത്തിൽ ഇവിടെ അടുത്ത 48 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്