ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബായിലെ സോനാപൂരിലെ
ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു.
ജെംസ്, അബെല കോ, അല്‍ ഗുറൈര്‍, ഇനോക്, എന്നിവയുടെ സോനാപൂര്‍ ക്യാമ്പുകളിലെ താഴ്ന്ന വരുമാനക്കാരായ 150 വനിതാതൊഴിലാളികള്‍ക്ക് സേവനം ലഭ്യമാക്കി.
യുഎഇയിലെ ആസ്റ്ററിന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരും മെഡിക്കല്‍, വെല്‍നസ് ക്യാമ്പിന് നേതൃത്വം നല്‍കി. എല്ലാ ആസ്റ്റര്‍, ആക്സസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ ബില്ലുകളില്‍ നിരക്കിളവ് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്ന പ്രത്യേക പ്രിവിലേജ് കാര്‍ഡുകളും ക്യാമ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് സമ്മാനിച്ചു. മികച്ച ആരോഗ്യം ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. പ്രാഥമിക പരിശോധനാ സേവനങ്ങളിലൂടെ അവര്‍ അഭിമുഖീകരിക്കുന്ന ഏത് ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.
ബേസിക് സ്‌ക്രീനിങ്ങ്, ഒബിജി കണ്‍സള്‍ട്ടേഷന്‍, ഡെര്‍മറ്റോളജി കണ്‍സള്‍ട്ടേഷന്‍, ഒപ്റ്റിക്കല്‍ സ്‌ക്രീനിംഗ്, ജിപി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങളോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്കായി സംഗീത വിനോദ പരിപാടികള്‍, ഗെയിമുകള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിച്ചു. ബേസിക് ലൈഫ് സേവിംഗ് (ബിഎല്‍എസ്) പരിശീലന സെഷനും ഒരുക്കിയിരുന്നു. 36-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ‘Kindness is a Habit’ എന്ന ക്യാമ്പയിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 7 രാജ്യങ്ങളിലായി 1000 നിരിക്കിളവുളള ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.