സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഇന്നലെ ഫേസ് ബുക്കിലൂടെ നടത്തിയ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുത്തെന്നും വിജേഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമർശിച്ചിട്ടില്ല. എംവി ഗോവിന്ദൻ നാട്ടുകാരനെന്ന് പറഞ്ഞിരുന്നുവെന്നും വിജേഷ് പറഞ്ഞു. അതിനിടെ ഇഡി വിജേഷിന്റെ മൊഴിയെടുത്തു.
എന്നാൽ ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറി,ഉടൻ കോടതിയിലും നൽകും.എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി