ഇന്തോനേഷ്യയിലെ നതുന പ്രദേശത്ത് ഒരു ദ്വീപിൽ ഇന്നലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. 42 പേരെ കാണാതായതായാണ് റിപോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്‌ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ കുറഞ്ഞത് 11 മൃതദേഹങ്ങളെങ്കിലും ഇതുവരെ കണ്ടെടുത്തു. 50ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നതെന്നും മുഹരി പറഞ്ഞു.
നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകളിലേക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്നായി ടൺ കണക്കിന് ചെളി അടിഞ്ഞു കൂടുകയായിരുന്നു. ഇപ്പോഴും ഡസൻ കണക്കിന് സൈനികരും പോലീസും സന്നദ്ധപ്രവർത്തകരും ഗ്രാമത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ദക്ഷിണ ചൈനാ കടലിന്റെ അരികിലുള്ള നട്ടുന മേഖലയിലെ ഉയർന്ന തിരമാലകളാൽ ചുറ്റപ്പെട്ട ഒരു വിദൂര ദ്വീപിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജുനൈന പറഞ്ഞു.