ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രിയായി തുടരും. ബി ജെ പി എം എൽ എമാരുടെ യോഗത്തിൽ ഏകകണ്ഠമായി മണിക് സാഹയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 32 സീറ്റും ബിജെപി നേടിയിരുന്നു. 2016ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് മണിക് സാഹ, ത്രിപുരയിൽ തിരഞ്ഞെടുപ്പിന് 10 മാസം മുൻപാണ് മുഖ്യമന്ത്രിയാകുന്നത്. ബിപ്ലബ് കുമാർ ദേബിന് പകരമാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.