ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തീവ്രവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. വടക്കൻ കശ്‌മീർ ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തെ താമസക്കാരനായ ബഷീർ അഹമ്മദ് പിറിന്റെ സ്വത്തുക്കൾ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ നടപടിയുടെ ഭാഗമായി ഏജൻസി കണ്ടുകെട്ടിയതായി അധികൃതർ പറഞ്ഞു.
അൽ-ഉമർ മുജാഹിദ്ദീൻ സ്ഥാപകനും സ്വയം പ്രഖ്യാപിത ചീഫ് കമാൻഡറുമായ ‘ലത്രം’ എന്ന മുസ്‍താഖ് സർഗാറിന്റെ ശ്രീനഗർ ആസ്ഥാനമായുള്ള സ്വത്ത് വ്യാഴാഴ്‌ച കണ്ടുകെട്ടുകയും, ബാരാമുള്ള ജില്ലയിൽ ബാസിത് അഹമ്മദ് റെഷിയെന്ന ടിആർഎഫ് പ്രവർത്തകന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്‌തതിന് പിന്നാലെയാണ് എൻഐഎ നടപടി.