വിവാദ വ്യവസായി വിജയ് മല്യ മുംബൈ കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. മല്യയെ പിടികിട്ടാപ്പുള്ളിയായും സാമ്പത്തിക കുറ്റവാളിയായും പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടാനാണ് മുംബൈ കോടതി നിര്‍ദ്ദേശിച്ചത്. ഇത് തടയണമെന്ന വാദം സുപ്രീംകോടതി തള്ളി.
മല്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകാനെത്തിയ അഭിഭാഷകർക്ക് പല വിഷയങ്ങളിലും വ്യക്തതയില്ലായിരുന്നു. സുപ്രിംകോടതിയില്‍ വാദം നടക്കുന്നതിനിടെ തന്റെ കക്ഷിയില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മല്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വിജയ് മല്യക്ക് വേണ്ടി ഹാജരാകാന്‍ അഭിഭാഷകന്‍ വിസമ്മതിച്ചിരുന്നു. വിജയ് മല്യയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചില സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ട്. അതേ കേസില്‍ അഭിഭാഷകനായ ഇ സി അഗര്‍വാളാണ് മല്യയുടെ അഭിഭാഷകന്‍. എന്നാല്‍ അടുത്തിടെ നടന്ന ഹിയറിംഗില്‍, മല്യയുടെ കേസില്‍ ഹാജരാകാന്‍ അഗര്‍വാള്‍ വിസമ്മതിക്കുകയായിരുന്നു. വിജയ് മല്യയുമായി സംസാരിക്കുന്നുഇല്ലെന്നും സംസാരിക്കാനാകുന്നില്ലെന്നും ഇമെയില്‍ വിലാസം മാത്രമാണ് തന്റെ പക്കലുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തനിക്ക് ക്ലൈന്റുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അഗര്‍വാള്‍ വ്യക്തമാക്കിയത്.