കാർഷിക മേഖലയുടെ അനന്തസാധ്യതകളിലേക്ക് വെളിച്ചം വീശാൻ വൈഗ മേള 2023ന് തുടക്കമായി

സംസ്ഥാനത്തെ കാർഷികഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വിപണനം, സംസ്കരണം എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ വൈഗ മേള 2023 ആരംഭിച്ചു. കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക, പൊതുസംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, തുടങ്ങിയവയാണ് വൈഗാ മേളയുടെ ലക്ഷ്യം. ഫെബ്രുവരി 25 നാണ് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് മേള ആരംഭിച്ചത്. മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 2 വരെ ആകും മേള പ്രവർത്തിക്കുക.

കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തെ മുൻനിർത്തിയാണ് ആറാമത് വൈഗ മേള സംഘടിപ്പിച്ചത്. കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനമാണ് പ്രധാനമായും മേള ലക്ഷ്യം വയ്ക്കുന്നത്. കാർഷിക മേഖലയിലെ സംരംഭകരാകാൻ ഒട്ടേറെ കർഷകർ മുന്നോട്ട് വരുന്നെങ്കിലും ഇവരുടെ ആശയങ്ങൾക്ക് ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ കഴിയുന്ന തരത്തിൽ പ്രോജക്ട് തയ്യാറാക്കുന്നതിൽ പരാജയം കണ്ടുവരുന്നതായി കാണാറുണ്ട് . ഇതിനെത്തുടർന്ന് പ്രോജക്ട് തയ്യാറാക്കുന്നതിൽ പരിശീലനം നൽകുന്ന ഡി പി ആർ ക്ലിനിക്കിന് മേളയിൽ പ്രാധാന്യം നൽകുന്നുണ്ട് എന്നത് മേളയുടെ ഒരു പ്രത്യേകതയാണ്.

കാർഷികവുമായി ബന്ധപ്പെട്ട ഒരു സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, യന്ത്ര സാമഗ്രികൾ, സാങ്കേതികവിദ്യ, പ്രൊഡക്ഷൻ യൂണിറ്റ്, കപ്പാസിറ്റി ഇവയെല്ലാം ചേർത്താണ് ഒരു ഡി പി ആർ രൂപകൽപ്പന ചെയ്യുന്നത്. ഇത് വ്യക്തമായ രീതിയിൽ വിശദീകരിച്ചുകൊണ്ടുള്ള ഡിപി ആറിന് ആണ് ബാങ്കുകൾ ലോൺ നൽകുക. ഇതുവരെ ഓൺലൈനായി രജിസ്റ്റർ 118 അപേക്ഷകളിൽ ഇന്റർവ്യൂ നടത്തി 71 എണ്ണം തെരഞ്ഞെടുക്കുകയും അതിൽ നിന്ന് 50 മാതൃകാ സംരംഭങ്ങളെ ഡിപിആർ ക്ലിനിക്കിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കൃഷിമന്ത്രി അറിയിച്ചിട്ടുണ്ട്.

സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ അതിനുവേണ്ടി ചെയ്തിട്ടുള്ള തയ്യാറെടുപ്പുകൾ ഉൾപ്പെടെ ഒരു വിദഗ്ധൻ മുമ്പാകെ അവതരിപ്പിക്കണം. പാനലിൽ സാമ്പത്തിക വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവരും സ്റ്റേറ്റ് ഹോൾട്ടി കൾച്ചർ മിഷൻ, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന ഡിപി ആർ ക്ലിനിക്കിന് കുറ്റമറ്റ പ്രോജക്ട് തയ്യാറാക്കാനും അത് വഴി ബാങ്ക് ലോൺ സാധ്യമാക്കാനും സാധിക്കും. മാർച്ച് ഒന്നോടു കൂടി ടി പി ആറുകൾക്ക് അന്തിമ രൂപം നൽകാനും അവർ സംരംഭങ്ങൾക്ക് കൈമാറാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

വൈഗ മേളയുടെ മറ്റൊരു പ്രത്യേകതയാണ് ബിസിനസ് ടു ബിസിനസ് മീറ്റ്. ഇതിലൂടെ കേരളത്തിലെ തനത് കാർഷികോല്പന്നങ്ങൾ ലോകത്തെമ്പാടുമുള്ള ആവശ്യക്കാർക്ക്, അവ ഉല്പാദിപ്പിക്കുന്ന കർഷകർക്ക് വരുമാനം ലഭിക്കുന്ന രീതിയിൽ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കാർഷികോല്പന്നം വിപണിയിൽ എത്തിക്കാൻ സാധിക്കും. മീറ്റ് ഫെബ്രുവരി 28 മുതൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് നടക്കുക. ഏകദേശം 145 ഓളം ഉത്പാദകരുടെ ഉൽപ്പന്നങ്ങൾ മീറ്റിലൂടെ വിറ്റഴിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 ഓളം വിപണന മേഖലയിലുള്ള ഏജൻസികൾ പങ്കെടുക്കുന്ന മീറ്റിലൂടെ 100 കോടി രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...