തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ മദ്യത്തിന് സമ്പൂർണ്ണനിരോധനം ഏർപ്പെടുത്തി ഉത്തരവിറങ്ങി. സ്ത്രീജനങ്ങൾ ഉൾപ്പെടെയുള്ള ഭക്ത ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. മാർച്ച് ആറാം തീയതി വൈകുന്നേരം 6 മണി മുതൽ ഏഴാം തീയതി വൈകുന്നേരം 6 മണി വരെയാണ് നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് പുറത്തിറക്കിയത്.
മാർച്ച് 6 വൈകുന്നേരം മുതൽ മാർച്ച് 7 വൈകുന്നേരം വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പനശാലകളുടെയും പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ മദ്യം വില്പന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു