പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബസി ഡോക്യുമെന്ററി വിവാദത്തില്‍ മോദിക്ക് പിന്തുണയുമായി റഷ്യ. വിദേശകാര്യ മന്ത്രാലയം ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് റഷ്യന്‍ പിന്തുണ.
‘ബിബിസി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളില്‍ പോലും പോരാടുകയാണ്, ചില ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ നടത്താനുളള ഉപകരമായി മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. അതിനുസരിച്ച് ബിബസിയെ പരിഗണിക്കണം, വിവിധ മുന്നണികളില്‍ വിവര യുദ്ധം ( ഇന്‍ഫര്‍മേഷന്‍ വാര്‍) നടത്താനാണ് ബിബിസി ലക്ഷ്യമിടുന്നത്, ‘റഷ്യയ്ക്കെതിരെ മാത്രമല്ല, സ്വതന്ത്ര നയം സ്വീകരിക്കുന്ന മറ്റ് ആഗോള അധികാര കേന്ദ്രങ്ങള്‍ക്കെതിരെയും ബിബിസി വിവര യുദ്ധം നടത്തുന്നതിന്റെ മറ്റൊരു തെളിവാണ് ഇത് എന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തിന്റെ ചില വശങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലുളളതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.’ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു