യുഎഇയിൽ ഈ ആഴ്ച അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആഴ്ചയിൽ രാജ്യത്ത് മഴലഭ്യത കൂട്ടാനായി ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ എല്ലാ സ്ഥലത്തും നടത്തുന്നതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇതേത്തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ചവരെ ചില സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാജ്യത്ത് താപനില അഞ്ച് മുതൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറയും.
അതെസമയം യുഎഇ യുടെ വിവിധഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം മഴ പെയ്തു. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചപ്പോൾ ദുബായ് ഗ്ലോബൽ വില്ലജ് ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലും ശക്തിയേറിയ മഴ ലഭിച്ചു