തോക്കുമായി ഇരച്ചെത്തി, കണ്ണിൽ കണ്ടവർക്ക് നേരെ വെടിയുതിർത്തു, അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ്

കാലിഫോർണിയ: കാലിഫോർണിയിൽ ചൈനീസ് പുതുവത്സരാഘോഷതോടനുബന്ധിച്ച് കഴിഞ്ഞദിവസം രാത്രി ഉണ്ടായ വെടിവയ്പ്പിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വെടിവയ്പ്പ് നടത്തിയ ആൾ പുരുഷനാണെന്ന്‌ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കാലിഫോർണിയയിലെ ലോസ് അഞ്ജലസിന് അടുത്തുള്ള മോൺട്രെപാർക്കിലെ ഒരു ഡാൻസ് ക്ലബ്ബിലാണ് സംഭവം നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

വെടിവെപ്പ് നടന്ന മോൺട്രെപാർക്കിൽ ചൈനീസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ വരായി ഏകദേശം അറുപതിനായിരത്തിൽ പരം ആളുകൾ ഉണ്ടായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ 65 ശതമാനത്തോളം ഏഷ്യൻ അമേരിക്കക്കാരും 27 ശതമാനത്തോളം ലാറ്റിനോകളും 6 ശതമാനത്തോളം വെള്ളക്കാരുമാണ് താമസിക്കുന്നത്.

വെടിവയ്പ്പിന് തൊട്ടുമുൻപ് കടയിലേക്ക് മൂന്നുപേർ ഇരച്ചെത്തി കടയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതായി സമീപത്തെ റസ്റ്റോറന്റ് നടത്തുന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പ് നടത്തിയ ആളുടെ കയ്യിൽ അനേകം തവണ വെടിവെക്കാനുള്ള സാധനസാമഗ്രികൾ ഉണ്ടായിരുന്നതായാണ് വിവരം.സാമാന്യം വലിയ സെമി ഓട്ടോമാറ്റിക് തോക്കാണ് അക്രമിയുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും ഇയാൾ കണ്ടവരുടെ എല്ലാം നേർക്ക് വെടി ഉതിർത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഡാൻസ് പാർട്ടി ക്ലബ്‌ ഉടമയും ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. താൻ സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി ബാറിൽ പോയതാണെന്നും ശുചിമുറിയിൽ പോയി തിരികെ വന്നപ്പോഴേക്കും ഡാൻസ് ക്ലബ്ബ് ഉടമ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷിയായ ഒരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർഷങ്ങളായി ആഘോഷങ്ങൾ നടക്കുമെങ്കിലും കാലിഫോർണിയിൽ ഔദ്യോഗികമായി ആദ്യമായാണ് ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നത്.

അതേസമയം ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും ഏഷ്യൻ വംശജർ കൂടുതലായി തിങ്ങിപ്പാർക്കുന്ന ഇടം ആയതിനാലും ചൈനീസ് പുതുവത്സര ആഘോഷം നടക്കുന്നതിനാലും വംശീയ ആക്രമണം ആയിരിക്കാം എന്ന് സാധ്യതയും അധികൃതർ അന്വേഷിക്കുന്നുണ്ട്.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...