ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇന്ത്യയുമായി ഒരു സമാധാന ചർച്ചയ്ക്ക് ഒരുങ്ങുന്നു എന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും ഇനി യുദ്ധത്തിന് ഇല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്, എന്നും അടുത്തടുത്ത് കഴിയേണ്ടവർ, കലഹമല്ല, വികസനമാണ് വേണ്ടത് എന്നും വിശദീകരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോടും നേതൃത്വത്തിനോടും ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് അഭ്യർത്ഥനയെന്നും ഒരുമിച്ചിരുന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും യുദ്ധമല്ല മറിച്ച് വികസനവും സമാധാനവും ആണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്നാൽ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മലക്കം മറിഞ്ഞു. പിന്നാലെ കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയുമായി ഇതുവരെ നടത്തിയ യുദ്ധങ്ങളിൽ നിന്ന് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നും മറിച്ച് തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും മാത്രമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു വർഷത്തോളമായി രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ ഷെഹബാസ് ഷെരീഫ് രാജ്യം ഇന്ധന പ്രതിസന്ധി, വിലക്കയറ്റം എന്നിവയാൽ അതീവ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു. ഇവ കൂടാതെ പാകിസ്ഥാൻ തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണികൾ രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഷഹബാസ് പറഞ്ഞു. ഇന്ത്യയുമായുള്ള യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചയിലൂടെ കണ്ടെത്തണമെന്നും അത് പരിഹരിച്ചു സമാധാനപരമായി മുന്നോട്ടു പോകാൻ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ആഗ്രഹമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...