ദുബായില്‍ തുടര്‍ച്ചയായി വൻ തുകകള്‍ സമ്മാനമായി നല്‍കുന്ന യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്‍റെ 109-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യശാലികളായത് 1103 പേരാണ്. 1,680,100 ദിര്‍ഹത്തിന്‍റെ സമ്മാനമാണ് ഇവർ നേടിയത്. എന്നാൽ 10 മില്യണ്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ അഞ്ചില്‍ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം ഇവര്‍ പങ്കിട്ടെടുത്തു. ഓരോരുത്തര്‍ക്കും 71,428 ദിര്‍ഹം വീതമാണ് ലഭിച്ചത്. അഞ്ചില്‍ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേര്‍ക്ക് 350 ദിര്‍ഹം വീതം മൂന്നാം സമ്മാനവും ലഭിച്ചു. 2022ലെ അവസാന നറുക്കെടുപ്പുകൂടിയായിരുന്നു ഇത്.
പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീൻസ് സ്വദേശിയായ റയാൻ എന്നിവരാണ് പുതുവര്‍ഷത്തില്‍ 100,000 ദിര്‍ഹം വീതം സമ്മാനമായി നേടിയത്. 27237318, 27199469, 27015227 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായിരിക്കുന്നത്. ഈവിംഗ്സ് എല്‍എല്‍സി നടത്തുന്ന മഹ്സൂസ് രണ്ട് വര്‍ഷത്തിനുള്ളില്‍ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. 215,000ത്തിലധികം വിജയികളെയും മഹ്സൂസ് തെരഞ്ഞെടുത്തു.