ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്ത തരം പരസ്യപദ്ധതി തയ്യാറാക്കാൻ കെഎസ്ആർടിസിയോട് സുപ്രീംകോടതി

വാഹനം ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്ത രീതിയിൽ എങ്ങനെ പരസ്യം പ്രദർശിപ്പിക്കാം എന്ന പദ്ധതി തയ്യാറാക്കാൻ കെഎസ്ആർടിസിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കുകവെയാണ് കോടതി ഇപ്രകാരം നിരീക്ഷിച്ചത്. എത്ര സമയംകൊണ്ട് പദ്ധതി നടപ്പാക്കാം എന്നും വ്യക്തതവരുത്തി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വടക്കാഞ്ചേരി ബസ് അപകടത്തിനുശേഷം സ്വമേധയാ എടുത്ത കേസിലാണ് കേരള ഹൈക്കോടതി കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനും അനുസരിക്കാത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയത്. ഇതിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിക്ക് ഹർജി നൽകിയിരുന്നു. പരസ്യം ഇല്ലാതായാൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടം ഉണ്ടാകുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹെയർ ഓയിൽ, ടൂത്ത്പേസ്റ്റ് പോലുള്ളവയുടെ പരസ്യം കൊടുക്കുന്നത് കൊണ്ട് എന്ത് ശ്രദ്ധ തെറ്റാനാണെന്നും ചില്ലുകളിൽ ചിത്രങ്ങൾ പതിപ്പിക്കുകയും അനാവശ്യമായ എൽഇഡി ലൈറ്റുകൾ ഘടിപ്പിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസി അല്ല സ്വകാര്യ ബസ്സുകളിലാണ് എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ആശങ്കകളും കെഎസ്ആർടിസിയുടെ പ്രയാസങ്ങളും ഒരുപോലെ പരിഹരിക്കുന്ന പദ്ധതിയുമായി വരാൻ കോടതി കെഎസ്ആർടിസിയോട് നിർദേശിച്ചത്. ബസ്സിലെ പരസ്യങ്ങൾ കാൽനടയാത്രക്കാരുടെയോ മറ്റു വാഹനങ്ങളുടെയോ ഡ്രൈവർമാരുടെയോ ശ്രദ്ധതിരിക്കും എന്ന വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് കെഎസ്ആർടിസിയുടെ വാദം. കെഎസ്ആർടിസിയുടെ നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ ഹൈക്കോടതിയോട് അഭ്യർത്ഥിക്കുമെന്നും കേസ് ഈ മാസം 9ന് പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

ശബരിമലയിൽ നിറപുത്തരി, ദർശനം നടത്തി ആയിരങ്ങൾ

ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30 നും6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ കറ്റകൾ കൊടിമരത്തിന്...

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി ബി സി ഐ

കൊച്ചി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷ വിമർശനവുമായി സി.ബി.സി.ഐ. കന്യാസ്ത്രീകളുടെ പ്രശ്‌നത്തിൽ സി.ബി.സി.ഐ അടക്കം ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്....

ഇന്ത്യ-യുഎസ് വ്യാപാരകരാർ; തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് 25 ശതമാനം തീരുവ: ഡൊണൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപാരകരാറുകളിൽ ഏർപ്പെടാനുള്ള...

ധർമ്മസ്ഥലയിൽ ഇന്നും തിരച്ചിൽ തുടരും; തടസ്സമായി മഴ

മംഗലാപുരം: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തലിൽ ഇന്നും പരിശോധന തുടരും. ചൊവ്വാഴ്ച സ്‌നാനഘട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മഴ കാരണം ഇന്നലെ പരിശോധന പൂർത്തികരിക്കാനായില്ലായിരുന്നു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ...

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

റഷ്യയിലെ ഫാർ ഈസ്റ്റേൺ കാംചത്ക പെനിൻസുലയിൽ ബുധനാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഭൂകമ്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾക്ക്...

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ കീഴ്പ്പെടുത്തി സുരക്ഷാസേന

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ട് ഭീകരരെ സുരക്ഷാസേന കീഴ്പ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഇവർ കൊല്ലപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല. അതിർത്തിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കൽപ്പറ്റ: വയനാട്ടിലെ ശാന്തസുന്ദരമായ മുണ്ടക്കൈയും ചൂരൽമലയും ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുന്നു....