അമേരിക്കയിൽ അതിശക്തമായ മഞ്ഞ് പെയ്യുകയാണ്. ശക്തമായ ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും കാരണം രണ്ടായിരത്തിൽ അധികം വിമാനങ്ങൾ റദ്ദാക്കി. ബോംബ് സൈക്ലോണിനും സാധ്യതയുണ്ടെന്ന് കാലാസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന് പുറമെ ശക്തമായ മഴയും മഞ്ഞുമുള്ള അവസ്ഥയാണ് ബോംബ് സൈക്ലോൺ അഥവാ ബോംബോജനിസിസ്.
വ്യാഴാഴ്ച ഉച്ച വരെ അമേരിക്കയിലേക്കുള്ള 2156 ഫ്‌ളൈറ്റുകൾ റദ്ദാക്കി. വിമാനകമ്പനികൾ 1576 വിമാനങ്ങൾ വെള്ളിയാഴ്ച്ച റദ്ദാക്കിയിരുന്നു. ചിക്കാഗോയിലും ഡെൻവറിലുമാണ് ഏറ്റവും കൂടുതൽ വിമാന റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്തുമസിന് മുൻപ് അമേരിക്കയുടെ കാലാവസ്ഥാ സ്ഥിതി വളരെ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ക്രിസ്തുമസ് പ്രമാണിച്ച് യാത്ര ചെയ്യാനിരുന്ന നിരവധി പേർ പ്രതിസന്ധിയിലായി.135 ദശലക്ഷം ആളുകളെ ബോംബ് സൈക്ലോൺ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.