പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ മാർക്കറ്റ്, യൂണിവേഴ്‌സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വൻ ചാവേർ സ്‌ഫോടനം ഉണ്ടായത്. ഇസ്ലാമാബാദിലെ ഐ-10 ഏരിയയിലുണ്ടായ ഒരു കാർ സ്ഫോടനത്തിൽ ഒരു പോലീസുകാൻ കൊല്ലപ്പെട്ടതായും റിപോർട്ടുകൾ ഉണ്ട്. പ്രത്യേക ഭീകരവിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.