നോട്ടുനിരോധനക്കേസിൽ സുപ്രീം കോടതി വിധി ജനുവരി രണ്ടിന്

2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പ​രി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേ‌ട്ടത്. കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി. 2016 ലെ സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ സുപ്രീം കോടതി ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർ‌ബി‌ഐ) നിർദേശിച്ചിരുന്നു. 500, 1000 കറൻസി നോട്ടുകൾ അസാധുവാക്കിയത് ​ഗുരുതരമായ പിഴവാണെന്ന് ചിദംബരം വാദിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശയിൽ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയൂവെന്നും കേന്ദ്ര സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ അതുവരെ പ്രചാരത്തിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചിരുന്നതുമായ 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയാണെന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും എ‌ടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെ‌‌ട്ടു. 1000 രൂപയുടെ നോട്ടിന് പകരമായി 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കി. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം റഷ്യയുടെ വെടിയേറ്റതിനെ തുടർന്ന്: അസർബൈജാൻ പ്രസിഡണ്ട്

കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം....

ഉമാ തോമസ് എം എൽ എ 20 അടിയോളം ഉയരത്തിൽ നിന്ന് വീണു, ഗുരുതര പരിക്ക്

ഉമാ തോമസ് എംഎൽഎ20 അടിയോളം ഉയരത്തിൽ നിന്ന് വീണു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഒന്നാം നിലയിൽ നിന്ന് താഴെ വീണതിനെ തുടർന്നാണ് ഗുരുതര പരിക്കേറ്റത്. ഗിന്നസ് റെക്കോർഡ്...

പുതുവത്സരദിനം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർ ടി എ

2025 ജനുവരി 1 പുതുവത്സരദിനത്തിന് അവധി നൽകിയതിന് നൽകിയതിന് ദുബായിലെ എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതേസമയം, ബഹുനില പാർക്കിങ്, ബ്ലൂ...

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: റോഡുകൾ അടച്ചു, ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്, താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. വിമാന, റെയിൽവേ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തു. ശ്രീനഗർ നഗരത്തിലും താഴ്‌വരയിലെ മറ്റ് സമതല പ്രദേശങ്ങളിലും സീസണിലെ...

ദുബൈയിൽ പുതുവർഷത്തോടനുബന്ധിച്ച് പൊതുഗതാഗത സമയം നീട്ടി

ദുബൈയിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പൊതുഗതാഗതത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ബസുകൾ, ദുബായ് മെട്രോ, ട്രാം, ജലഗതാഗതങ്ങൾ എന്നിവയുടെ പ്രവർത്തന സമയങ്ങൾ ആണ് അവധി ദിനത്തിനായി പുനഃക്രമീകരിച്ചിട്ടുള്ളത്. മെട്രോ- ട്രാം സർവീസ് പുതുവർഷത്തലേന്ന് 31ന് രാവിലെ...

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ്...

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ വിധി ജനുവരി മൂന്നിന്

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ...