മെസ്സിയും സംഘവും കപ്പുമായി നാട്ടിൽ, ബ്യൂണസ് ഐറിസിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം, വിക്‌ടറി പരേഡിനിടെ സംഘർഷം-വീഡിയോ

ഫിഫ ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു. 36 വര്‍ഷത്തെ സ്വപ്നം. ഇക്കാലമത്രയും ഉള്ളില്‍ അടിഞ്ഞുകൂടിയ നിരാശയും കണ്ണീരും എല്ലാം അടങ്ങി ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങള്‍ ആണ് ഇവിടെ കടന്നുപോയത് . ഒരു രാജ്യം ഒന്നാകെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകുകയായിരുന്നു. രാജ്യം കിരീടമണിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ നിലയ്ക്കാത്ത ആഘോഷം. കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങിയ മെസ്സിയെയും സംഘത്തെയും കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.

ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. നഗരത്തിലെ ഫ്ലൈഓവറുകളിലും റോഡുകളിലും തെരുവുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞതോടെ ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു. ജനസാഗരത്തിനിടയില്‍ താരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്റെ സഹായം തേടി. തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് പിന്തുണക്ക് നന്ദി പറഞ്ഞു. അപ്പോഴും ഒരു നോക്ക് അഭിമാനതാരങ്ങളെ കാണാനായി പ്രധാന പാതകളിലൂടെ ജനം ഒഴുകുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും.

കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലര്‍ത്തിയടിച്ചാണ് ഖത്തറില്‍ കിരീടമുയര്‍ത്തിയത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു.

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...

പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ...

നരേന്ദ്ര മോദി കുവൈത്തിലേക്ക്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത് 43 വർഷങ്ങൾക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിൽ ആചാരപരമായ സ്വീകരണം നൽകും. സെപ്തംബറിൽ കുവൈറ്റ്...

സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി, ഫോൺ സംഭാഷണം പുറത്ത്

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജിയാണ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയത്. സിപിഎം മുൻ കട്ടപ്പന...

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി, രണ്ട് മരണം, 68 പേർക്ക് പരിക്ക്

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാദേശിക സമയം വെള്ളിയാഴ്ച...

ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ്...

‘സുവർണ ചകോരം’ പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ...