എം. മുകുന്ദന്റെ പ്രശസ്തമായ നോവൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാവുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രഞ്ജിത് ആണ്. ചലച്ചിത്രമേളയുടെ സമാപന
സമ്മേളനത്തിന്റെ ഉത്ഘാടന വേളയിലാണ് മന്ത്രി മന്ത്രി വി എൻ വാസവൻ ഇക്കാര്യം അറിയിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയത് എം. മുകുന്ദൻ ആയിരുന്നു. മുകുന്ദന്റെ ദാസനെയും ചന്ദ്രികയേയും ആർക്കും മറക്കാൻ കഴിയില്ല എന്നുപറഞ്ഞുകൊണ്ടാണ് മന്ത്രി വി എൻ വാസവൻ മയ്യഴിപുഴയുടെ തീരങ്ങളിൽ സിനിമയാവുന്ന കാര്യം വ്യക്തമാക്കിയത് .
ചലച്ചിത്രമേളയിലേക്ക് വന്നത് എന്തുകൊണ്ടും നന്നായെന്നും തിരികെ പോകുന്നത് സന്തോഷമുള്ള ഒരു കാര്യവുമായാണെന്നും എം മുകുന്ദൻ പ്രതികരിച്ചു