തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യു എ ഇ യിൽ ഏതുതരത്തിലാവും പ്രവർത്തിക്കുക എന്നത് പിന്നീട് പ്രഖ്യാപിക്കുമെന്നും ആദ്യ നിക്ഷേപം ട്രാവൽ ആൻഡ് ടൂറിസം മേഖലയിലായിരിക്കുമെന്നും എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസ് പറഞ്ഞു. ഗൾഫ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി മൂലധനം 25 കോടി രൂപയാക്കുകയാണ് ലക്ഷ്യമെന്നും ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വർഗീസ് ജോസ് പറഞ്ഞു. ആറു മാസത്തിനകം ദുബായിൽ ബ്രാഞ്ച് തുടങ്ങുമെന്നും 2025നു മുൻപ് എൻടിസിക്ക് ഇന്ത്യയിൽ 25 ശാഖകൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ, വാഹന വായ്പകളാണ് പ്രധാന പദ്ധതികൾ. സ്ഥിര വരുമാനക്കാരായ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് വ്യക്തിഗത വായ്പയും ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് ബിസിനസ് വായ്പയും ലഭ്യമാണെന്നും കമ്പനി ഉടമകൾ വ്യക്തമാക്കി. മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസിനെ കൂടാതെ ഡയറക്ടർ കെഎ ബോബന്‍, പ്ലാനിംഗ് ജന,മാനേജർ ദേവദാസ് ടികെ, എച്ച് ആർ ജനറല്‍ മാനേജർ ഗിരീഷ് കുമാർ, ബിസിനസ് ജനറല്‍ മാനേജർ ബിനു ജോർജ്ജ് എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി എൻ ടി സി ഗ്രൂപ്പിന് 55ൽ അധികം ബ്രാഞ്ചുകളും 7 ലക്ഷത്തിലധികം ഇടപാടുകാരുമുണ്ട്.