സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ 2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മുല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കും. പരീക്ഷാഫലം 2023 മേയ് പത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് തീരുമാനം.
ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 30 വരെയാണ്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃക പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിർണയം ആരംഭിച്ച് മേയ് 25നകം ഫലം പ്രഖ്യാപിക്കും.ഒൻപത് ലക്ഷത്തിലധികം വിദ്യാർഥികൾ പ്ലസ്‌വൺ, പ്ലസ്ടു പൊതുപരീക്ഷകളും 60,000 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മേയ് 25 നകം പ്രഖ്യാപിക്കും.
എസ്എസ്എൽസിക്കു 70 മൂല്യനിർണയ ക്യാംപുകളാണ് ഉണ്ടാവുക. 9,762 അധ്യാപകർ ഈ ക്യാംപുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും. ഹയർ സെക്കൻഡറിക്ക് 82 മൂല്യനിർണ്ണയ ക്യാംപുകളാണ് ഉണ്ടാവുക. 24,000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 8 മൂല്യനിർണയ ക്യാംപുകൾ ഉണ്ടാവും. അതിൽ 3,500 അധ്യാപകർ മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുക്കും.