തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജയിച്ചുകഴിഞ്ഞപ്പോള്‍ തള്ളിപ്പറഞ്ഞെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശന്‍ ആയിരിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജയിച്ചത് ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വി ഡി സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി