ഷാര്‍ജ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നവംബര്‍ 11 ന് വെള്ളിയാഴ്ച പുലര്‍ച്ചെ യുഎഇയിലെത്തും. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അദേഹം സന്ദര്‍ശനം നടത്തും. കെപിസിസി പ്രസിദ്ധീകരണമായ പ്രിയദര്‍ശിനി പബ്‌ളീക്കേഷന്‍സ് ഉള്‍പ്പടെയുള്ള വിവിധ സ്റ്റാളുകള്‍ പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. നവംബര്‍ 13 ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് വി സുനില്‍കുമാര്‍ എഴുതിയ ‘ഖദര്‍-സംരംഭകത്വവും ഗാന്ധിയും’ എന്ന പുസ്തകം വി ഡി സതീശന്‍ പ്രകാശനം ചെയ്യും. പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പുസ്തകം പ്രകാശനം. വൈകിട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഒരുക്കുന്ന സ്വീകരണത്തിലും വി ഡി സതീശന്‍ സംബന്ധിക്കും. രാത്രിയോടെ പ്രതിപക്ഷ നേതാവ് കേരളത്തിലേക്ക് മടങ്ങും.