ഷാർജ: 41-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുഎ ഇ യിലെ വിമെക്സ് എന്ന വിമല കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മക്ക് സ്വപ്ന സാക്ഷാത്ക്കാരം. വിമലയെക്കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കി തയാറാക്കിയ “വിമലമീയോർമ്മകൾ “എന്ന പുസ്തകം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ഫാ.ഡേവിസ് ചിറമ്മേൽ, ഖലീജ് ടൈംസ്ന്റെ എഡിറ്റോറിയൽ ഡയറക്ടറും അക്കാഫ് ഇവന്റസിന്റെ മുഖ്യ രക്ഷാധികാരിയുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് മുഖ്യ പ്രതി നൽകിക്കൊണ്ട് വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് പ്രകാശനകർമം നിർവഹിച്ചത്. രശ്‌മി ഐസക്കും, പ്രതാപൻ തയാട്ടും 100ൽ പരം ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന്റെ എഡിറ്റർമാരായിരുന്നു.
രശ്‌മി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സജ്‌ന അബ്ദുല്ല സ്വാഗതവും ഷെമീൻ റഫീഖ് നന്ദിയും പറഞ്ഞു. ഷൈൻ ഷാജിയും, മനോജ് കെ.വിയും ചേർന്ന് പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ചാൾസ് പോൾ ആശംസകൾ നേർന്ന ചടങ്ങ് കലാലയ ഓർമ്മകൾക്ക് തിരിതെളിച്ചു.