ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ നിർദേശമനുസരിച്ച് എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണം എന്നത് നിർബന്ധമാക്കി. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതിൽ യോഗ പ്രധാന പങ്കു വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകൾ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വർദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്‌ക്കാനുമാണ് പുതിയ തീരുമാനം.
കന്നഡ താരം പുനീത് രാജ്കുമാറിന്‍റെ ജീവിതകഥ സംസ്ഥാന ബോർഡിന്റെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമെന്നും വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.