ഗുജറാത്ത്: തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. വൈകീട്ട് നാല് മണിയോടെ വ്യോമസേനാ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി മോർബിയിലേക്കെത്തിയത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. മോര്‍ബിയിലെത്തിയ പ്രധാനമന്ത്രി ദുരന്തസ്ഥലത്തിന്റെ ഹെലിക്കോപ്റ്ററില്‍ ആകാശവീക്ഷണം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി എന്നിവർ ദുരന്തഭൂമിയിലേക്ക് നേരിട്ടെത്തിയ നരേന്ദ്രമോദിയ്ക്ക് സാഹചര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സിവിൽ ആശുപത്രിയിലെത്തിയ മോദി പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചു.
അതിനിടെ, അപകടമുണ്ടായ തൂക്കുപാലത്തിൻറെ അറ്റകുറ്റപ്പണിയിൽ നടന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നു. നിർമ്മാണ രംഗത്ത് വൈദഗ്ദ്യം ഇല്ലാത്ത കമ്പനിക്ക് ടെണ്ടർ പോലുമില്ലാതെയാണ് കരാർ നൽകിയത്. 15 വർഷത്തേക്ക് ഈ കമ്പനിക്ക് പാലത്തിൻറെ നടത്തിപ്പ് ചുമതലും നൽകി. ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങും മുൻപ് പാലം തുറന്ന് കൊടുക്കുകയും ചെയ്തു. വേണ്ടതുപോലെ പാലം പുതുക്കിപണിതില്ല, പഴയ കമ്പികൾ ഇപ്പോഴും പാലത്തിലുണ്ട്. ടിക്കറ്റ് നിരക്ക് കൂട്ടുകയും ഈടാക്കുകയും ഒരേസമയം അനുവദയനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുകയും കമ്പനി ചെയ്തു. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് യുദ്ധകാലടിസ്ഥാനത്തിൽ ആശുപത്രി മോടിപിടിപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമർശിച്ചു. പ്രധാനമന്ത്രി എത്തുമെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാത്രി 40ലേറെ തൊഴിലാളികളെ എത്തിച്ച് ആശുപത്രിയിൽ മോടിപിടിപ്പിക്കൽ നടന്നിരുന്നു. പെയിൻറിംഗും പുതിയ ടൈൽ വിരിക്കലും തുടങ്ങിയ പണികൾക്കൊപ്പം പുതിയ മെത്തയും വിരിയും വരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതും വിമർശനത്തിന് കാരണമായി.
പ്രധാനമന്ത്രി സന്ദര്‍ശിക്കും മുമ്പ് പാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ പേര് ഷീറ്റ് ഉപയോഗിച്ച് മറച്ചു. മച്ചു നദിക്ക് കുറുകയുള്ള പാലത്തിനുമുകളിലുള്ള കമ്പനിയുടെ ബോര്‍ഡാണ് വെള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചതും വിവാദമായി