സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ ഇവയുടെ മേൽ നിരീക്ഷണം കേന്ദ്രസർക്കാർ ശക്തമാക്കി. ഇതിനായി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ട്വിറ്റർ ,ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സാമൂഹികമാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. വിദ്വേഷം വളർത്തൽ, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ, അശ്ലീലം, ആൾമാറാട്ടം, എന്നിവയെപ്പറ്റി പരാതിലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഭേദഗതിയിൽ വ്യവസ്ഥചെയ്യുന്നു. ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം.