മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കോവിഡ് രൂക്ഷമായ കാലത്ത് ചെയ്തുകൊടുത്ത സഹായങ്ങൾക്ക് പകരമായി പ്രദേശവാസികളോട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നിർബന്ധിച്ചെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ 100ലധികം പേർ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് പ്രാദേശിക ബി.ജെ.പി നേതാവ് ദീപക് ശർമ്മ ആരോപിച്ചു. മറ്റ് ആളുകളെയും മതം മാറ്റാൻ ഭീഷണിപ്പെടുത്തുന്നുവെന്നും ദീപക് ശർമ്മ ആരോപിച്ചു.
കോവിഡ് സമയത്ത് ആളുകൾക്ക് റേഷനും പണവും നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.