രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രമാനു ഇപ്പോൾ വിവാദമായിരിക്കുന്നത്. വൻ ജനക്കൂട്ടത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബെല്ലാരിയിൽ നടന്ന ഒരു പൊതുയോഗത്തിന്റെ ദൃശ്യങ്ങൾ ആണെന്ന് അവകാശപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളും അനുയായികളും ഈ ചിത്രം പങ്കിട്ടു. കോൺഗ്രസ് ദേശീയ കോഡിനേറ്റർ റിതു ചൗധരി ചിത്രം ട്വീറ്റ് ചെയ്യുകയും രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിക്കുകയാണെന്ന് സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു. എം.എൽ.എ വീരേന്ദ്ര ചൗധരിയും ചിത്രം പങ്കുവെച്ചിരുന്നു.
എന്നാൽ നൈജീരിയയിൽ നടന്ന ഒരു പരിപാടിയുടെ ചിത്രമാണ് രാഹുൽ ഗാന്ധി നയിച്ച യാത്രയിലെ ചിത്രമായി പ്രചരിപ്പിച്ചിരുന്നത്. വസ്തുതാന്വേഷണ വെബ്സൈറ്റായ ‘ആൾട്ട് ന്യൂസ്’ ആണ് ചിത്രത്തിന്റെ യഥാർഥ വസ്തുത അന്വേഷിച്ച് പുറത്തുകൊണ്ടുവന്നത്. ക്രൈസ്റ്റ് ഫോർ ആൾ നേഷൻ (CFAN) എന്ന വെബ്‌സൈറ്റിലാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയതോടെ ചിത്രം പങ്കുവെച്ചവർ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.